മൃഗസമാനമായി റേപ് ചെയ്തു, ലിജു കൃഷ്ണയുടെ പേര് ക്രെഡിറ്റില്‍ നിന്ന് നീക്കണം: അതിജീവിത

സംവിധായകൻ ലിജു കൃഷ്ണയില്‍ നിന്ന് ബലാല്‍സംഗം നേരിട്ട പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിവിൻ പോളി നായകനായി സണ്ണി വെയിന്‍ ഒരുക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ലിജു കൃഷ്ണയുടെ പേര് നീക്കം ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സിബിഎഫ്സി) സംഘടനകൾക്കും ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പിന്തുണ തേടുകയാണ് അതിജീവിത.

‘പടവെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ലിജു കൃഷ്ണ മൃഗസമാനമായി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ഒരു അഭിമുഖത്തിലാണ് ആതിജീവന ആരോപിച്ചത്.

“എന്നെ മൃഗസമാനമായി, നിഷ്ഠൂരമായി റേപ്പ് ചെയ്ത ലിജു കൃഷ്ണ സ്വന്തം സിനിമയുടെ പ്രമോഷനിലേക്കും തുടര്‍പണികളിലേക്കും കടക്കുമ്പോള്‍ ഞാന്‍ ഇവിടെ ആശുപത്രിക്കിടക്കയിലാണ്. കോടതി വിചാരണ തുടങ്ങിയിട്ട് പോലുമില്ല. എവിടെ നീതി?” അതിജീവിത ചോദിക്കുന്നു.

K editor

Read Previous

കേരളത്തിന്റെ ലോട്ടറി നിയമ ഭേഭഗതി; നാഗാലാൻഡ് സുപ്രിം കോടതിയെ സമീപിച്ചു

Read Next

മണ്ണുത്തി ദേശീയപാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണം; ദേശീയപാത അതോറിട്ടിക്ക് നോട്ടീസ്