ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചന്തേര: ചതിയും വിശ്വാസ വഞ്ചന കുറ്റവും ചുമത്തി ഫാഷൻ ഗോൾഡ് പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലീസിന് ഒട്ടും ധൈര്യമില്ല.
കാരണം മറ്റൊന്നുമല്ല.എഫ്ഐആറിൽ ഒന്നാം പ്രതിയായി ചേർക്കേണ്ടത് മഞ്ചേശ്വരം എംഎൽഏ എം. സി. ഖമറുദ്ദീനെയും, ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളേയുമാണ് എന്നതു കൊണ്ടു തന്നെയാണ് പോലീസ് ഇൻസ്പെക്ടറുടെ പേടി.
കമ്പനി നിയമപ്രകാരം റജിസ്റ്റർ ചെയ്ത ജ്വല്ലറി ആയതിനാൽ ഈ കേസിൽ കമ്പനി സെക്രട്ടറിയെ ഒന്നാം പ്രതിയായി ചേർക്കേണ്ടതാണ്. കേസ്സ് റജിസ്റ്റർ ചെയ്ത ശേഷം അന്വേഷണവും മറ്റും പൂർത്തിയാക്കിയ ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്വോഗസ്ഥന് സംശയങ്ങൾ വല്ലതുമുണ്ടെങ്കിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായം തേടാവുന്നതാണ് .
അല്ലാതെ, എംഎൽഏയ്ക്ക് എതിരെയായാലും പരാതി മന്ത്രിക്കെതിരെ ആയാലും,പബ്ലിക് പ്രോസിക്യൂട്ടറോട് അഭിപ്രായമെഴുതി വാങ്ങിയ ശേഷം എഫ് ഐ ആർ റജിസ്റ്റർ ചെയ്യുമെന്നുളള പോലീസ് തീരുമാനം പ്രതിസ്ഥാനത്ത് എംഎൽഏ ആയതു കൊണ്ടുതന്നെയാണ്.
അഴിമതിക്കേസ്സിൽ ഇന്ത്യൻ പ്രധാനമന്ത്രി പി. വി നരസിംഹറാവുവിനെ ഇരുമ്പഴിക്കുളളിൽ അടച്ച ഇന്ത്യാ രാജ്യത്താണ് നൂറു കോടി രൂപയുടെ തട്ടിപ്പു നടത്തിയ ഒരു എംഎൽ
ഏയ്ക്കെതിരെ കൊച്ചു കേരളത്തിൽ പാവപ്പെട്ടവരായ സ്ത്രീകളടക്കമുളളവർ രേഖാമുലം നൽകിയ പരാതികൾ തുടർ നടപടികളില്ലാതെ പോലീസിന്റെ ചുവപ്പു നാടയിൽ ചുരുണ്ടു കൂടി ഉറങ്ങുന്നത്.