ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെ.എസ്.ആർ.ടി.സിയിൽ കടക്കെണിയിലും ധൂർത്ത്. ലക്ഷങ്ങള്‍ മുടക്കി രൂപമാറ്റം വരുത്തിയ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ വീണ്ടും മാറ്റുന്നു. സിറ്റി സര്‍ക്കുലറിനായി 69 ലോ ഫ്ലോര്‍ ബസുകളാണ് രൂപമാറ്റം വരുത്തിയത്. സിറ്റി ഷട്ടിലിനും കൂടി ചേര്‍ത്ത് 1.25 കോടി രൂപയാണ് രൂപമാറ്റത്തിനായി ചെലവഴിച്ചത്. ഇലക്ട്രിക് ബസുകൾ വരുന്നതോടെ 39 ലോ ഫ്ലോർ ബസുകൾ രൂപമാറ്റം വരുത്താനാണ് ഉത്തരവ്.
സിറ്റി ഷട്ടിലിന്റെ പെയിന്റ് പാറ്റേണിലേക്ക് മാറ്റണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന് അരക്കോടിയിലധികം രൂപ ചെലവ് വരും. കെ.എസ്.ആർ.ടി.സി.യിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരം അനാവശ്യ ചെലവുകൾ വരുന്നത്.
കെ.എസ്.ആർ.ടി.സിയിലെ ഡീസൽ പ്രതിസന്ധി ഉള്‍പ്പെടെ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബസുകളുടെ പരിവർത്തനത്തിനായി 1.25 കോടി രൂപ ചെലവഴിച്ചത് ധൂര്‍ത്താണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഡീസലിൽ കെ.എസ്.ആർ.ടി.സിക്ക് 13 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ദൈനംദിന വരുമാനത്തിൽ നിന്ന് പണം എടുത്ത് ശമ്പളം നൽകിയതാണ് പ്രതിസന്ധിക്ക് കാരണമായത്.