സംസ്ഥാനത്തെ മിക്ക ടൂറിസം കേന്ദ്രങ്ങളും ഇന്ന് തുറക്കും

കനത്ത മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളിൽ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് മുതൽ തുറക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, കേരളത്തിൽ ഇന്നും വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലും കാസർകോട് മുതൽ മലപ്പുറം വരെയുമാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തിന്‍റെ കിഴക്കൻ മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കും. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം വരെയുള്ള ന്യൂനമർദപ്പാത്തിയുമാണ് മഴ തുടരാൻ കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്കും തുടരുകയാണ്.

Read Previous

മോൻസൻ കേസ്; തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Read Next

പ്രിയങ്ക ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു