ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: റോഡുകളിലെ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ലെന്നും, ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റിയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നന്നാക്കാൻ പറയേണ്ടത് കോടതിയാണോയെന്നും ആവശ്യമായത് ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘അപകട രഹിത കൊച്ചി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സുരക്ഷിതരായിരിക്കാനും ഹെൽമെറ്റ് ധരിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും ജനങ്ങളോട് പറയുമ്പോൾ, റോഡ് പരിപാലിക്കുന്നവര്‍ അവർ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകണം. റോഡിൽ നാം കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങളല്ല ചെയ്യുന്നത്. അധികാരികൾ കണ്ണടയ്ക്കുന്നതോ അവർ ഉണ്ടാക്കുന്നതോ ആണ്. കുഴി ഉണ്ടാക്കുന്നത് ജനങ്ങളല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല” അദ്ദേഹം പറഞ്ഞു.