ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: ബ്രൗൺഷുഗറുമായി പിടിയിലായ യുവാക്കളെ കോടതി റിമാന്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നീലേശ്വരം പള്ളിക്കരയിൽ നിന്നാണ് മൂന്ന് യുവാക്കൾ ബ്രൗൺഷുഗറുമായി പിടിയിലായത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി, എസ്.ഐ. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 30 ഗ്രാം ബ്രൗൺഷുഗർ പിടികൂടിയത്. കാസർകോട്ട് നിന്നും മലപ്പുറത്തേക്ക് ബ്രൗൺഷുഗറുമായി പോകുകയായിരുന്ന കെ.എൽ.59.ക്യൂ 7329 നമ്പർ കാർ നീലേശ്വരം പള്ളിക്കര ജംങ്ങ്ഷനിലാണ് പോലീസ് പിടികൂടിയത്.
മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദ് അജ്മൽ 22, മലപ്പുറം അരീക്കോട്ടെ എൻ.വി. അൻസിൽ 22, മലപ്പുറത്തെ മുഹമ്മദ് ഫൈജാസ് 22, എന്നിവരെയാണ് മയക്കുമരുന്ന് കടത്തിനിടെ നീലേശ്വരം പോലീസ് പള്ളിക്കരയിൽ പിടികൂടിയത്. ഇന്നലെ പകൽ 11-30 മണിയോടെ പള്ളിക്കരയിൽ നടത്തിയ വാഹനപരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.
രണ്ട് ദിവസം മുമ്പ് നീലേശ്വരം പള്ളിക്കരയിൽ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഏ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നീലേശ്വരം ഐപി, കെ.പി. ശ്രീഹരി പിടികൂടിയിരുന്നു. ബ്രൗൺഷുഗർ പിടികൂടിയ പോലീസ് സംഘത്തിൽ പോലീസുദ്യോഗസ്ഥരായ എം.വി. ഗിരീശൻ, കെ.വി. പ്രദീപൻ, കെ. വിനോദ്, പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ, മനു എന്നിവരുമുണ്ടായിരുന്നു