ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചാലിങ്കാൽ നമ്പ്യാരടുക്കത്തെ തേപ്പു തൊഴിലാളി നീലകണ്ഠനെ 35, കഴുത്തറുത്ത് കൊലപ്പെടുത്തി മുങ്ങിയ കേസ്സിലെ പ്രതി ഗണേശൻ 62 കൊല നടന്ന ദിവസം മംഗളൂരു ബസ് സ്റ്റാന്റിലെത്തിയതിന് തെളില് ലഭിച്ചു. ചാലിങ്കാൽ കൊല നടന്നത് ആഗസ്ത് 1 ന് പുലർകാലത്താണ്. അന്ന് പുലർച്ചെ 6 മണിയോടെ ഗണേശനെ ദേശീയപാതയിൽ ചാലിങ്കാലിൽ നാട്ടുകാർ കണ്ടെത്തിയിരുന്നു.
ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് ഗണേശൻ കൈ നീട്ടുന്നതാണ് നാട്ടുകാർ കണ്ടത്. ഈ നേരത്ത് കൊലപാതക വിവരം പുറത്തു വന്നിരുന്നില്ല. ഗണേശൻ അന്ന് രാവിലെ 10 മണിയോടെ മംഗളൂരു ബസ് സ്റ്റാന്റിൽ എത്തിയതായി നിരീക്ഷണ ക്യാമറകളിൽ അന്വേഷണസംഘം കണ്ടെത്തിയെങ്കിലും, മംഗളൂരു ബസ് സ്റ്റാന്റിൽ നിന്ന് പ്രതി ഏത് ബസ്സിൽ എങ്ങോട്ട് പുറപ്പെട്ടുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ദക്ഷിണ കർണ്ണാടകയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഗണേശൻ എത്തിപ്പെടാനുള്ള സാധ്യതകളിലാണ്, പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്. മൂകാംബിക, ധർമ്മസ്ഥല, സുബ്രഹ്മണ്യ തുടങ്ങിയ ക്ഷേത്രങ്ങളിൽ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗണേശനെ താമസിയാതെ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് കേസ്സന്വേഷണ സംഘത്തിന്റെ ആത്മവിശ്വാസം. ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.