മങ്കിപോക്സ് ലക്ഷണങ്ങളുമായി യു.പി സ്വദേശി ആലുവ ആശുപത്രിയിൽനിന്ന് ചാടിപ്പോയി

ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ 30കാരൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് യു.എ.ഇ.യിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിലെത്തിച്ചപ്പോഴാണ് മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.

ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന് ചികിത്സയിലിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Previous

കണ്ണൂർ വിസിക്കെതിരെ നടപടി ഗവര്‍ണറുടെ പരിഗണനയില്‍

Read Next

കേന്ദ്രീയ വിദ്യാലയം; എം.പി ക്വാട്ട റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു