‘ദിലീപിനെ പൂട്ടണം’ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ പേരുകൾ ഉൾപ്പെടുന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് പോലീസിൽ പരാതി നൽകിയത്.
അതിജീവിതയെ പിന്തുണച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ പേരിൽ വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയത്. മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് വ്യാജ ചാറ്റുകൾ സൃഷ്ടിച്ചത്.

K editor

Read Previous

താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് രജനികാന്ത്

Read Next

കാഴ്ചയിൽ നെടുമുടി വേണുവിനെപ്പോലെ; ‘ഇന്ത്യൻ 2’വിൽ നന്ദു പൊതുവാൾ അഭിനയിച്ചേക്കും