പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചു

ന്യൂഡൽഹി : പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം അവസാനിച്ചു. നിശ്ചയിച്ചതിലും നാല് ദിവസം നേരത്തേയാണ് വര്‍ഷകാല സമ്മേളനം അവസാനിച്ചത്. ജൂലൈ 18 നാണ് സെഷൻ ആരംഭിച്ചത്. തുടർച്ചയായ ഏഴാം തവണയാണ് സമ്മേളനം നേരത്തെ അവസാനിപ്പിക്കുന്നത്.
നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ജൂലൈ 18 മുതൽ ഓഗസ്റ്റ് 12 വരെയാണ് മൺസൂൺ സെഷൻ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഭരണകക്ഷി-പ്രതിപക്ഷ ബന്ധം മോശമാവുകയും കാര്യമായ ചര്‍ച്ചകളോ നിയമനിര്‍മാണങ്ങളോ നടക്കാത്തതിനാൽ സമ്മേളനം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.

Read Previous

മണ്ണെണ്ണയ്ക്കുള്ള എല്ലാ സബ്സിഡികളും കേന്ദ്ര സർക്കാർ നിർത്തലാക്കി

Read Next

ഗായിക നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കും