ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിഷം അകത്തുചെന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
വെള്ളരിക്കുണ്ട്: ബളാലിൽ വിദ്യാർത്ഥിനി മരിച്ചത് വിഷം അകത്തുചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായതോടെ മരണത്തിലെ ദുരൂഹത ഇരട്ടിച്ചു. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നി- ബെസി ദമ്പതികളുടെ മകൾ ആൻമരിയ മരിച്ച സംഭവത്തിലാണ് ദുരൂഹത.
ആഗസ്റ്റ് 5നാണ് ആൻമരിയ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് ഛർദ്ദിയും പനിയും ബാധിച്ച കുട്ടിയെ വെള്ളരിക്കുണ്ടിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ചെറുപുഴയിലെ ബന്ധുവീട്ടിൽ താമസിച്ച് നാടൻ ചികിത്സ നടത്തിവരുന്നതിനിടയിൽ പെൺകുട്ടിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചെറുപുഴയിലെ സ്വകാര്യാശുപത്രിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം.
പെൺകുട്ടി മരിച്ചതിന് പിന്നാലെ പിതാവ് ബെന്നിയേയും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി മരിച്ചതിന് പിന്നാലെ പിതാവ് ബെന്നിയെയും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ തന്നെ മാതാവ് ബെസി, സഹോദരരൻ ആൽബിൻ എന്നിവരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ ബളാൽ അരിങ്കല്ലിലെ ആൻമരിയയുടെ വീട് പൂട്ടി സീൽ ചെയ്തു. മാതാപിതാക്കളുടെ രക്തപരിശോധനയിൽ ശരീരത്തിൽ എലി വിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് വീടുപൂട്ടി സീൽ ചെയ്തത്. പെൺകുട്ടിയുടെ മരണകാരണം വിഷാംശം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂെട വ്യക്തമായതോടെ സംഭവത്തിന് പിന്നിലെ ദുരൂഹതയും വർദ്ധിച്ചു.
ആൻമരിയയുടെ മരണത്തിൽ ചെറുപുഴ പോലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. േകസിന്റെ തുടരന്വേ ഷണം വെള്ളരിക്കുണ്ട് പോലീസിന് കൈമാറും. വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ചാണ് കുടുംബാംഗങ്ങളുടെ ആരോഗ്യനില തകരാറിലായതും ആൻമരിയ മരിച്ചതുമെന്നതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും.
ആശുപത്രിയിൽ കഴിയുന്ന ബെന്നിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ ആൻമരിയയുടെ ജഡം ഇന്നലെ ബളാൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
ഐസ്ക്രീമിൽ എലിവിഷം കലർന്നതെങ്ങിനെയെന്ന് പോലീസ് അന്വേഷിക്കും.