ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: 2019-20 ൽ മണ്ണെണ്ണ സബ്സിഡി പൂർണമായും നിർത്തിവച്ചതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ സബ്സിഡി സംബന്ധിച്ച്
സി.പി.ഐ.എം എം.പി വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി.
മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും മണ്ണെണ്ണ സബ്സിഡി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസൻ എം.പി പറഞ്ഞു.
2017-18ൽ 4,672 കോടി രൂപയുടെ സബ്സിഡി മണ്ണെണ്ണയായിരുന്നു. ഇത് 2018-19 ൽ 5,950 കോടി രൂപയായി ഉയർന്നു. എന്നാൽ 2019-20 ൽ ഇത് 1,833 കോടി രൂപ മാത്രമായിരുന്നു. 2020-21, 2021-22 വർഷങ്ങളിൽ സബ്സിഡി പൂജ്യമായിരുന്നു. 2019-20 ഓടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നേരിട്ടുള്ള സബ്സിഡിയും നിർത്തലാക്കി. 2017-18ൽ ഇത് 113 കോടി രൂപയായിരുന്നു. 2018-19ൽ ഇത് 98 കോടിയായി കുറഞ്ഞു. എന്നാൽ 2019-20 ൽ ഇത് വെറും 42 കോടി രൂപ മാത്രമായിരുന്നു. 2020-21, 2021-22 വർഷങ്ങളിൽ ഒരു രൂപ പോലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നില്ല.