ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഇടുക്കി മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ചയോടെ മൺസൂൺ കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികൾ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്ത് വരെയും കർണാടക തീരങ്ങങ്ങളിൽ 11 വരെയും കടലിൽ പോകാൻ പാടില്ല. കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തമിഴ്നാട് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ അറബിക്കടലിലും, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഗസ്റ്റ് 11ന് കർണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിപ്പ്.