ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തമിഴ്നാട്: 1.5 കോടി രൂപ വിലവരുന്ന പാർവ്വതി ദേവിയുടെ വിഗ്രഹം 50 വർഷത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ കുംഭകോണത്തെ ശിവക്ഷേത്രത്തിൽ നിന്ന് കാണാതായ വിഗ്രഹം തമിഴ്നാട് വിഗ്രഹം കണ്ടെത്തൽ വിഭാഗം സിഐഡി കണ്ടെടുത്തു.
വിഗ്രഹം കാണാനില്ലെന്ന് കാണിച്ച് 1971 ലാണ് ആദ്യം പരാതി ലഭിച്ചതെങ്കിലും കെ വാസു എന്നയാളുടെ പരാതിയിൽ 2019 ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.വിദേശത്തുള്ള പുരാവസ്തുകേന്ദ്രങ്ങളിലും ലേലം സ്ഥലങ്ങളിലും ചോളന്മാരുടെ കാലത്തെ ഈ പാർവതി വിഗ്രഹം തെരഞ്ഞ് എം.ചിത്ര എന്ന പൊലീസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണമാണ് നിലവിൽ കണ്ടെത്തലിന് പിന്നിൽ.
ന്യൂയോർക്കിലെ ബോൺബാംസ് ഓക്ഷൻ ഹൗസിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 12-ാം നൂറ്റാണ്ടിലെ ചെമ്പ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്.