ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കിഴക്കൻ ജർമ്മനിയെയും സോഷ്യലിസ്റ്റ് ബ്ലോക്കിനെയും കുറിച്ച് ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ നാറാത്തിലെ വസതിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ബെർലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യം. ആദ്യകാല പത്രപ്രവർത്തകനും ഇ.എം.എസിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്നു. 1943 മെയ് 25-ന് മുംബൈയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു പ്രതിനിധിയായിരുന്നു അദ്ദേഹം.

K editor

Read Previous

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Read Next

നിങ്ങളെ സ്വാധീനിച്ച യാത്ര ഏത്? മത്സരവുമായി മൈക്ക് അണിയറപ്രവര്‍ത്തകര്‍