പാമ്പിനെ കൊണ്ടുവരാൻ ഡോക്ടർ ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്  :  പാമ്പുകടിയേറ്റ്   ജില്ലാ ആശുപത്രിയിൽ  പ്രവേശിപ്പിച്ച  നീലേശ്വരം  കുഞ്ഞിപ്പുളിക്കാൽ  സ്വദേശിനി  അർച്ചനയുടെ  ഭർത്താവിനോട് ഉടൻ പാമ്പിനെ  ആശുപത്രിയിലെത്തിക്കാൻ  ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർ  ആവശ്യപ്പെട്ടു.

പാമ്പു  കടിയേറ്റ്  മരണപ്പെട്ട അർച്ചനയുടെ ഭർത്താവും  പോലീസുദ്യോഗസ്ഥനുമായ  ലതീഷിനോടാണ്  സംഭവ ദിവസം  ജില്ലാ ആശുപത്രി  ഐ. സി. യുവിൽ  ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ  ഡോക്ടർ  കടിച്ച പാമ്പിനെ  കൊണ്ടുവരാൻ  ആവശ്യപ്പെട്ടത്.

പാമ്പിനെ  കൊണ്ടു വന്നില്ലെന്ന്  പറഞ്ഞപ്പോൾ, പാമ്പിന്റെ  പടം കൊണ്ടുവരണമെന്ന്  വനിതാ  ഡോക്ടർ  ആവശ്യപ്പെട്ടതായി വിഷം  തീണ്ടി  മരണ മടഞ്ഞ  അർച്ചനയുടെ  ബന്ധുക്കൾ ആരോപിച്ചു.

അർച്ചനയുടെ  കാലിന്റെ ഉപ്പൂറ്റിയുടെ  ഇരുവശത്തും  രണ്ടിടങ്ങളിൽ  അണലി കടിച്ചിരുന്നു.

പാമ്പിന്റെ  ദേഹത്ത് അറിയാതെ  ചവിട്ടിയ  അർച്ചനയുടെ  കാലിൽ  പാമ്പു  കടിച്ചുകീറിയ സാമാന്യം  നല്ല  മുറിവിൽ  നിന്ന്  രക്തം  പുറത്തേക്ക് വന്നിരുന്നു.

തൊട്ടുളള  ഭാഗത്ത് രണ്ടാമത്തെ  കടി  അത്ര വലുതായിരുന്നില്ല.   മുറിവിൽ തുണി  കെട്ടിയ  നിലയിലാണ് അർച്ചനയെ സംഭവ  ദിവസം  സന്ധ്യയ്ക്ക്  6–40 മണിക്ക്   ജില്ലാ ആശുപത്രിയിലെത്തിച്ചത്.

ക്യത്യം  3 മണിക്കൂറിന് ശേഷം  9–45നാണ്  ഈ വീട്ടമ്മയ്ക്ക്  പാമ്പു വിഷത്തിനുളള ആന്റിവെനം  കുത്തിവെച്ചത് .

അർച്ചനയെ  ആശുപത്രിയിലെത്തിച്ചപ്പോൾ  ഒരു  പുരുഷ  ഡോക്ടറാണ്  അത്യാഹിത  വിഭാഗത്തിൽ പരിശോധിച്ചത്

പിന്നീട്  തീവ്രപരിചരണ  വിഭാത്തിലെത്തിച്ചപ്പോൾ,പരിശോധിച്ചത്  ഒരു വനിതാ ഡോക്ടറാണ് .

പാമ്പുകടിയേറ്റ  സ്ത്രീക്ക് ജില്ലാ ആശുപത്രിയിൽ  തക്ക സമയത്ത്  ചികിൽസ  കിട്ടിയില്ലെന്ന്   കാണിച്ച്  അർച്ചനയുടെ ഭർത്യ സഹോദരൻ   മരുന്നുമൊത്ത വിതരണ ഏജന്റ്   സനീഷ് ആരോഗ്യ മന്ത്രിക്കും, മുഖ്യമന്ത്രിക്കും  പരാതി  നൽകിയിട്ടുണ്ട്

LatestDaily

Read Previous

വ്യാപാര സ്ഥാപനങ്ങൾ ക്കെതിരെ വ്യാജ പ്രചരണം

Read Next

ഹൊസ്ദുർഗിൽ ഏഴ് പോലീസുദ്യോഗസ്ഥർക്ക് കോവിഡ്