കാഞ്ഞങ്ങാട്: നഗരത്തിലെ ഏതാനും കടകളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് ബാധയുള്ളവരാരും ഇല്ലാത്ത കടകളെയും ഷോപ്പിംഗ് മാളുകളെയും ഉൾപ്പെടുത്തി അവയെല്ലാം അടച്ചിട്ടതായി വാട്ട്സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിവരികയാണ്.
കോവിഡ് റിപ്പോർട്ട് ചെയ്ത സ്ഥാപനങ്ങളൊക്കെയും അണുനശീകരണം നടത്തിയ ശേഷം തുറക്കുകയുണ്ടായെങ്കിലും ഇപ്രകാരം തുറന്ന കടകളെയും കോവിഡ് റിപ്പോർട്ട് ചെയ്യാത്ത കടകളെയും ഉൾപ്പെടുത്തിയാണ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നിരന്തരം കള്ളപ്രചാരണം നടത്തുന്നത്.
വ്യാപാര മേഖല പൊതുവെ വലിയ പ്രതിസന്ധി നേരിടുകയാണെങ്കിലും പരിമിതമായ തോതിൽ കിട്ടുന്ന കച്ചവടത്തെ പ്പോലും ഇല്ലാതാക്കാനുള്ള കുൽസിത നിക്കമാണ് ഇത്തരം വ്യാജ പ്രചാരണങ്ങളും പിറകിലെന്ന് ആരോപിക്കപ്പെടുന്നു. വ്യാപാരികൾ ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ്.