പട്ടം പറത്തൽ നിരോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡൽഹിയിൽ പട്ടം പറത്തുന്നത് നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടം പറത്താൻ ഉപയോഗിക്കുന്ന അപകടകരമായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം നടപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകി. പട്ടം പറത്തുന്നത് ജനങ്ങളുടെ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നതല്ല പ്രശ്നമെന്നും ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചൈനീസ് സിന്തറ്റിക് നൂലുകളാണ് നിരോധിക്കേണ്ടതെന്നും കോടതി പറഞ്ഞു.

ചൈനീസ് സിന്തറ്റിക് നൂൽ (ചൈനീസ് മഞ്ച) വിൽക്കുന്നത് നിരോധിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നത് നഗരവാസികളുടെ ജീവിതത്തിന് ഗുരുതരമായ ഭീഷണിയാണെന്നും പട്ടത്തിന്‍റെ നൂൽ കാരണം നിരവധി പക്ഷികൾക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ച് സൻസർ പാൽ സിംഗ് എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

K editor

Read Previous

ഉറങ്ങി കിടക്കുന്ന സ്വർണ്ണ വില; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Read Next

ദേശീയപാതയിൽ 22.5 സെ.മീ കനത്തിൽ ടാറിങ് വേണം, പലയിടത്തും 17–18 മാത്രം; സിബിഐ