ഉറങ്ങി കിടക്കുന്ന സ്വർണ്ണ വില; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണ വില പുതുക്കിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില വർദ്ധിപ്പിച്ചു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപയാണ് വർധിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന്‍റെ വില വ്യാഴാഴ്ച രാവിലെ 35 രൂപയാണ് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം 25 രൂപ കൂടി ഉയർന്നു. തുടർന്ന് വെള്ളിയാഴ്ച 10 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 40 രൂപയാണ് കുറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും 30 രൂപ വർദ്ധിപ്പിച്ചു. ഇന്നലെ അത് മാറ്റമില്ലാതെ തുടർന്നു.
സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. കഴിഞ്ഞയാഴ്ച വെള്ളിക്ക് 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില.

K editor

Read Previous

ഓർഡിനൻസുകളിൽ കണ്ണും പൂട്ടി ഒപ്പിടില്ല; പഠിക്കാൻ സമയം വേണം: ഗവർണർ

Read Next

പട്ടം പറത്തൽ നിരോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി