ഐഎൽഎസ് ലാൻഡിംഗിൽ അപകടം പാടില്ലാത്തത്

കാഞ്ഞങ്ങാട്: ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗിഗ് (ഐഎൽഎസ്) സംവിധാനം വഴിയാണ് ഇന്ന് ഒട്ടുമുക്കാൽ വിമാനങ്ങളും വിമാനത്താവളത്തിൽ ഇറക്കുന്നതെന്ന്  പൈലറ്റ് മേൽപ്പറമ്പ സ്വദേശി ഷെരീഫ് കല്ലട്ര ലേറ്റസ്റ്റിനോട് പറഞ്ഞു.

ഐഎൽഎസ് ലാൻഡിംഗിൽ വിമാനത്തിന്റെ പിൻ ഇടതുചക്രമാണ് ആദ്യം റൺവേയിലെ സീബ്രാലൈനിൽ  തൊടുവിക്കുന്നത്.

ആൽപ്പം ദൂരെ റൺവേയിൽ ഓടിയശേഷം പതുക്കെ വലതു ചക്രവും റൺവേയിൽ തൊടുവിക്കും.

ചില പ്രത്യേക ഘട്ടങ്ങളിൽ സീബ്രാലൈൻ കടന്നാണ് പിൻചക്രങ്ങൾ റൺവേയിൽ തൊടുന്നതെങ്കിൽ മുന്നോട്ട് നീങ്ങാൻ സ്ഥലമില്ലാത്ത റൺവെ  ആണെങ്കിൽ പൈലറ്റും സഹ പൈലറ്റും അടിയന്തര തീരുമാനമെടുത്തശേഷം “ഗോ എയറൗണ്ട്”  ബട്ടണിൽ തൊട്ടാലുടൻ വിമാനം ആകാശത്തേക്കുയരും. റൺവേയിൽ തൊടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഗോ എയറൗണ്ട് കൊടുത്താലും വിമാനം നിഷ്പ്രയാസം ആകാശത്തേക്കുയർത്താവുന്നതാണെന്ന് സൗദിയിലും, യുഎസ്സിലും മറ്റും പരിശീലനം നേടിയിട്ടുള്ള പൈലറ്റ് കല്ലട്ര ഷെരീഫ് പറഞ്ഞു.

പൈലറ്റിന് എയർപോർട്ടുമായി ഒരു നോട്ടിക്കൽ മൈൽ ദൂരത്തിൽ ( 1-8 കി. മീറ്റർ) ഇൻസ്ട്രുമേഷൻ സിസ്റ്റം വഴി റൺവെ കാണാൻ കഴിയും. 6 നോട്ടിക്കൽ മൈൽ അകലത്തിലും ആകാശം കാണാൻ കഴിയും.

റൺവേയിലേക്ക് ഇനി എത്ര ദൂരമുണ്ടെന്നും പൈലറ്റിന് സ്ക്രിനീൽ കാണാൻ കഴിയും.

കരിപ്പൂരിൽ സംഭവിച്ചത് മോശം കാലാവസ്ഥയും കാറ്റും മഴയും ഒപ്പം റൺവേയിലെ വെള്ളക്കെട്ടുമാണെന്ന് കരുതുന്നുവെന്ന് ഷെരീഫ് കല്ലട്ര പറഞ്ഞു. പരേതനായ കല്ലട്ര അബ്ദുൾ ഖാദർ ഹാജിയുടെ മകനാണ് മുംബൈ വ്യവസായിയായ ഷെരീഫ്

LatestDaily

Read Previous

ആദ്യമിറങ്ങിയ പൈലറ്റ് റൺവേയിലെ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു

Read Next

വെള്ളക്കെട്ടിൽ ലാൻഡിങ് പാടില്ലായിരുന്നു