ഇത് പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധം; കോഴിക്കോട് മേയറെ തള്ളി സി.പി.ഐ.എം

കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത നിലപാട് ശരിയല്ലെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി. മേയറുടെ നടപടി സിപിഐ(എം) ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. മേയർ ബീന ഫിലിപ്പ് സംഘപരിവാർ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച
മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് വിവാദമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Read Previous

5ജി മൊബൈൽ സേവനങ്ങൾ ഒരു മാസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് ടെലികോം മന്ത്രാലയം

Read Next

അട്ടപ്പാടി മധു കൊലക്കേസിലെ സാക്ഷികളുടെ കൂറുമാറ്റം; വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു