ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാൻ അവസരമൊരുക്കുന്ന വൈദ്യുതി (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ്, ആർഎസ്പി എന്നീ പാർട്ടികൾ ബില്ലിനെതിരെ ശക്തമായി രംഗത്തെത്തി. ബിൽ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ബിൽ കൊണ്ടുവരുന്നതെന്നും പാർട്ടികൾ ആരോപിച്ചു. അതേസമയം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ആർകെ സിംഗ് ആരോപിച്ചു. ബിൽ കൂടുതൽ പരിശോധനയ്ക്കായി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“ഈ ബിൽ കർഷകർക്ക് നിലവിലുള്ള സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നില്ല. കർഷകർക്കുള്ള സൗജന്യ വൈദ്യുതി തുടരും. ഈ ബില്ലിൽ സബ്സിഡി നിർത്തലാക്കാൻ വ്യവസ്ഥയില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം തെറ്റായ പ്രസ്താവനകൾ നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളോടും പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കും കർഷകർക്കും അനുകൂലമായ ബില്ലാണെന്നും മന്ത്രി പറഞ്ഞു.