കണ്ണൂരിൽ 7 വയസ്സുകാരിക്ക് മങ്കിപോക്സ് ലക്ഷണം

കണ്ണൂർ : മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിദേശത്ത് നിന്നെത്തിയ കണ്ണൂർ സ്വദേശിനിയായ ഏഴ് വയസുകാരിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യുകെയിൽ നിന്നെത്തിയ കുട്ടിയെയാണ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ മുറിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

Read Previous

‘നിരോധിത ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു’

Read Next

‘കണ്ണടച്ച് ഒപ്പിടാനാവില്ല, ഫയലിലുള്ളത് എന്താണെന്ന് അറിയണം’