കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റക്കേസ്

കരിവെള്ളൂർ: എട്ട്മാസം   പ്രായമുള്ള ആണ്‍കുഞ്ഞിനേയുമെടുത്ത് അമ്മ കിണറ്റില്‍ചാടുകയും ഇതിനേ തുടര്‍ന്ന് കുഞ്ഞ് മരിക്കാനിടയാക്കുകയും ചെയ്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പയ്യന്നൂര്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കരിവെള്ളൂര്‍ പെരളം ചീറ്റയില്‍ ഇന്നലെ ഉച്ചക്ക് പതിനൊന്നോടെയാണ് സംഭവം. 

ഉദുമയിലെ അനില്‍കുമാറിന്റെ ഭാര്യയും ചീറ്റയിലെ പാനോത്ത് നാരായണന്‍-രാധ ദമ്പതികളുടെ മകളുമായ നീതു(25)വാണ്് എട്ട്മാസം മാത്രം പ്രായമുള്ള കുട്ടിയുമായി കിണറ്റില്‍ ചാടിയത്. 

വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിന് ശേഷം കുഞ്ഞിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം നടത്തും.

ഉദുമയിലെ ഭര്‍തൃഗൃഹത്തില്‍നിന്നും ഒരാഴ്ച മുമ്പാണ് നീതു കുഞ്ഞുമായി എത്തിയത്.നീതുവിന്റെ ബന്ധു രഘുനാഥിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

LatestDaily

Read Previous

വിമാനദുരന്തത്തിൽ പരിക്കേറ്റ കുണിയ കുടുംബം കാഞ്ഞങ്ങാട്ടെത്തി

Read Next

സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞുകവിഞ്ഞു