കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ വഹിച്ച പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളും അവരുടെ ശക്തിക്കനുസരിച്ച് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നീതി ആയോഗ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.

2020 ന് ശേഷം ഇതാദ്യമായാണ് നീതി ആയോഗ് യോഗം ഓൺലൈനിലൂടെ അല്ലാതെ നടക്കുന്നത്. 2021 ൽ ഓൺലൈനായാണ് യോഗം ചേർന്നത്. 23 മുഖ്യമന്ത്രിമാർ, മൂന്ന് ലഫ്റ്റനന്‍റ് ഗവർണർമാർ, രണ്ട് അഡ്മിനിസ്ട്രേറ്റർമാർ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് ഞായറാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിള വൈവിധ്യവൽക്കരണം, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ, സ്കൂൾ, ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

K editor

Read Previous

5 വർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി

Read Next

മത്സ്യബന്ധനബോട്ട് മുങ്ങി; 11 മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി മറ്റൊരു ബോട്ട്