റോഡിലെ കുഴി ; സംസ്ഥാന വ്യാപകമായി വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ്

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് ലീഗ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ വാഴ നട്ട് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്‍റെ പ്രതികരണം.

“ദേശീയ, സംസ്ഥാന പാതകളിൽ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരിച്ചു. മറ്റൊരിടത്ത് സ്കൂട്ടർ കുഴിയിൽ വീണ് രണ്ടായി പിളർന്നു. നടപടിയെടുക്കേണ്ട അധികാരികൾ നിഷ്ക്രിയരാണ്. ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ച് റോഡിലെ കുഴികളിൽ വാഴ നട്ട് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പഞ്ചായത്ത് തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നിയമപരമായ മുന്നറിയിപ്പ്. വാഴ എന്നാൽ ആഭ്യന്തര വകുപ്പ് എന്നല്ല അർത്ഥമാക്കുന്നത്. ഇതിന്‍റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്”, ഫിറോസ് പറഞ്ഞു.

K editor

Read Previous

‘പ്രതികളെ തൂക്കിലേറ്റാൻ നിയമം വന്നതോടെ പീഡനക്കേസിലെ ഇരകൾ കൊല്ലപ്പെടുന്നത് വർധിച്ചു’

Read Next

‘പ്രതിപക്ഷം മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കുന്നു’