പ്രധാനമന്ത്രി ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സോഷ്യല്‍ മീഡിയയിലെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ ദേശീയ പതാക കോഡിന് എതിരാണെന്ന് പരാതി. തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ജയകൃഷ്ണനാണ് ഇത് സംബന്ധിച്ച് കേരള സൈബർ സെല്ലിനും ഡിജിപിക്കും പരാതി നൽകിയത്.

പരാതി പരിഗണിച്ചതായി സന്ദേശം ലഭിച്ചതായി ജയകൃഷ്ണൻ പറഞ്ഞു. ഭേദഗതി ചെയ്ത ഫ്ലാഗ് കോഡ് അനുസരിച്ച്, ഇന്ത്യയുടെ ദേശീയ പതാക എന്നത് ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നതാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ വൃത്താകൃതിയിലുള്ള രൂപത്തിൽ ഇന്ത്യയുടെ പതാക പ്രദർശിപ്പിക്കുന്നത് ഫ്ലാഗ് കോഡിന് വിരുദ്ധമാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണാധികാരികൾ ദേശീയപതാകയെ ഇത്തരത്തിൽ അവഹേളിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. അതിനാൽ ദേശീയപതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതെന്നും ജയകൃഷ്ണൻ പരാതിയിൽ പറയുന്നു.

K editor

Read Previous

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 5335 അനധികൃത ക്വാറികള്‍

Read Next

മണിപ്പൂരിൽ സംഘർഷാവസ്ഥ; ഇന്റർനെറ്റ് സേവനം നിർത്തിവച്ചു