ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനെ തുടർന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇന്ന് അവസാനിക്കും. എന്നാൽ ഇ.പി ശക്തമായ പ്രതിഷേധത്തിലാണ്. ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.
അതേസമയം, ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇൻഡിഗോ ബഹിഷ്കരിച്ചാൽ കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഇ.പി പ്രതിയായ കേസിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വിമാനത്തിലെ പ്രതിഷേധം ഏറെ വിവാദമായിരുന്നു. സംഭവം പരിശോധിച്ച ശേഷം ഇ പി ജയരാജനെയും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെയും ഇൻഡിഗോ വിലക്കിയിരുന്നു.