കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതോടെ വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കിഴക്കൻ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണമില്ല. കർണാടക തീരത്ത് നിരോധനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 14,482 പേരെയാണ് 72 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 11 എൻ .ഡി.ആർ .എഫ് സംഘങ്ങൾ വിവിധ ജില്ലകളിലായി തുടരുകയാണ്.

K editor

Read Previous

‘ഇന്ത്യ പറക്കുന്നു’ സ്വതന്ത്രദിനാഘോഷ വേളയിൽ പദ്ധതിയുമായി ഗൂഗിൾ

Read Next

കെഎസ്ആർടിസി; ജൂലൈയിലെ വരവും ചെലവും തമ്മിൽ 100 കോടിയുടെ അന്തരം