ബി.ടെക്കുകാരും തൊഴിലുറപ്പ് ജോലിയും

ഇ​ന്ത്യ​യി​ൽ​ ​തൊ​ഴി​ലു​റ​പ്പു​ പ​ദ്ധ​തി​യി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്ന​ ​ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണം​ ​വ​ർ​ദ്ധി​ച്ചു​ ​വ​രി​ക​യാ​ണ്.​ 2017​ ​-18​ൽ​ 18​ ​നും​ 30​ ​നും​ ​ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള​ 58.69​ ​ല​ക്ഷം​ ​യു​വ​ജ​ന​ങ്ങ​ൾ​ ​തൊ​ഴി​ലു​റ​പ്പി​ൽ​ ​പ​ണി​യെ​ടു​ത്തു​;​ 2018​ ​-19​ ൽ അ​ത് 70.71​ ​ല​ക്ഷ​മാ​യി​ ​ഉ​യ​ർ​ന്നു​;​ 2019​-20​ൽ​ ​വ​ർ​ഷാ​വ​സാ​ന​ത്തെ​ ​ ക​ണ​ക്ക് ​മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ ​കൂ​ടി​യി​രി​ക്കും.

ഇൗ​ ​പ്ര​വ​ണ​ത,​ ​കൊ​വി​ഡ് ​കാ​ല​ത്ത്,​ ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​വു​ന്നു​ .​’​വി​ദ്യാ​സ​മ്പ​ന്ന​രാ​യ​ ​യു​വ​ജ​ന​ങ്ങ​ളി​പ്പോ​ൾ​ ​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ​ ​പ​ങ്കു​ചേ​രു​ന്നു​’​വെ​ന്ന​ ​ത​ല​ക്കെ​ട്ടി​ലു​ള്ള,​ ​കോ​ഴി​ക്കോ​ട് ​നി​ന്നു​ള്ള​ ​ഒ​രു പ​ത്ര​റി​പ്പോ​ർ​ട്ടി​ൽ,​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ 988​ ​ചെ​റു​പ്പ​ക്കാർ പു​തു​താ​യി​ ​തൊ​ഴി​ലു​റ​പ്പി​ൽ​ ​പ​ണി​യെ​ടു​ക്കു​ന്നു​ ​വെ​ന്നും​ ​ജി​ല്ല​യി​ലെ​ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ 18840​ ​യു​വ​ജ​ന​ങ്ങ​ൾ​ ​ഈ​ ​ജോ​ലി​ക്കാ​യി​ ​ഇ​പ്പോ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തുവെ​ന്നും​ ​പ​റ​യു​ന്നു.​ ​

ഈ​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ക​ട​മാ​യി​ക്ക​ണ്ട​ ​ര​ണ്ട് പ്ര​ത്യേ​ക​ത​ക​ളും​ ​റി​പ്പോ​ർ​ട്ട് ​വ്യ​ക്ത​മാ​ക്കു​ന്നു​ .​ ​ഒ​ന്ന്,​ ​ജി​ല്ല​യിൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ​ യു​വാ​ക്ക​ളാ​യ​ ​പു​രു​ഷ​ന്മാ​ർ​ ​ഈ​ ​ജോ​ലി​ ​തേ​ടി​യെ​ത്തു​ന്ന​ത്.​ ​ര​ണ്ട്, തൊ​ഴി​ലു​റ​പ്പു​ ​പ​ണി​ക്കാ​യി​ ​എ​ത്തി​യ​വ​രി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്ക് ​ബി​ ​ടെ​ക്,​ ​മ​റ്റു ബി​രു​ദ​ങ്ങ​ൾ,​ ​പോ​ളി​ടെ​ക്‌​നി​ക്,​ ​ഐ​ടി​ഐ​ ​എ​ന്നി​വ​യും​ ​മ​റ്റ് ​യോ​ഗ്യ​ത​ക​ളും​ ​ക​ര​സ്ഥ​മാ​ക്കിയവ​രാ​ണ്.

എ​ല്ലാ​ ​തൊ​ഴി​ലു​ക​ൾ​ക്കും​ മാ​ന്യ​ത​ ​ഉ​ണ്ടെ​ന്ന​ ​ത​ത്വം നി​ല​നി​ൽ​ക്കു​മ്പോ​ഴും,​ ​ഇ​ന്ത്യ​യി​ലെ​ ​ല​ക്ഷ​ക്ക​ണ​ക്കി​നു ​ ​ചെ​റു​പ്പ​ക്കാർ തൊ​ഴി​ലു​റ​പ്പ് ​ജോ​ലി​ക്ക് ​എ​ത്ത​പ്പെ​ടു​ന്ന​ത് ​അ​സ്വ​സ്ഥ​ജ​ന​ക​മാ​ണ്.​ 18​ ​നും​ 30​ ​നും ഇ​ട​യ്ക്കു​ള്ള​ ​വ​യ​സ് ​എ​ന്ന​ത് ​ഒ​രു​ ​വ്യ​ക്തി​യു​ടെ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള രം​ഗ​പ്ര​വേ​ശ​ത്തി​ന്റെ​ ​ഘ​ട്ട​മാ​ണ്.​ ​

ഈ​ ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​ഒ​രാ​ൾ​ 292 രൂ​പ​ ​മാ​ത്രം​ ​ദി​വ​സ​ക്കൂ​ലി​യു​ള്ള,​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ഒ​രാ​ൾ​ക്ക് ​മാ​ത്രം​ ​വ​ർ​ഷം പ​ര​മാ​വ​ധി​ 100​ ​ദി​വ​സം​ ​കി​ട്ടി​യേ​ക്കാ​വു​ന്ന,​ ​’​അ​വി​ദ​ഗ്ദ്ധ​ ​കാ​യി​ക​ ​പ​ണി​’​ക്കാ​യി എ​ത്തു​ന്നു​​വെ​ങ്കി​ൽ​ ​അ​തൊ​രു​ ​ദൈ​ന്യ​ത​യു​ടെ​ ​പ്ര​തി​ഫ​ല​ന​മാ​ണ്.​ ​മ​റ്റു മെ​ച്ച​പ്പെ​ട്ട​ ​തൊ​ഴി​ലു​ക​ൾ​ക്കു​ള്ള​ ​അ​വ​സ​ര​മി​ല്ലാ​യ്മ​യാ​ണ് ​ഇ​തി​ൽ​ ​പ്ര​ധാ​ന​മെ​ന്ന​ത് ​വ​ള​രെ പ്ര​ക​ട​മാ​യ​ ​വ​സ്തു​ത​യാ​ണ്.​ ​

കോവി​ഡി​നു​ ​മു​മ്പ് ​ത​ന്നെ​ ​തൊ​ഴി​ൽ​ ​സ്ഥി​ര​ത​യും​ ​വേ​തന ദൃ​ഢ​ത​യും​ ​അ​നു​ഭ​വി​ക്കാ​ൻ​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​ഭാ​ഗ്യം​ ​ഉ​ണ്ടാ​യി​രു​ന്ന​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​ ​ആ​റു​ ​പേ​രി​ൽ​ ​ഒ​രാ​ൾ​ക്ക് ​മാ​ത്ര​മാ​യി​രു​ന്നു.​ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​മൂ​ലം​ ​സ​മ്പ​ത്ത് ​വ്യ​വ​സ്ഥ​യു​ടെ​ 25​ ​ശ​ത​മാ​നം​ ​മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ള്ളൂ.​

75​ ​ശ​ത​മാ​ന​വും​ ​അ​ട​ഞ്ഞു​ ​കി​ട​ന്ന​തി​നാ​ൽ​ ​പ​ണി ന​ഷ്ട​മാ​യ​ത് 20​ ​കോ​ടി​യി​ൽ​പ്പ​രം​ ​ആ​ൾ​ക്കാ​ർ​ക്കാ​ണ്.​ ​ഈ​ ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ത്തിൽ തൊ​ഴി​ലു​റ​പ്പ് ​രം​ഗ​ത്തേ​ക്ക് ​കൂ​ടു​ത​ൽ​ ​പേ​ർ​ ​എ​ത്തു​ന്ന​ത് ​സ്വാ​ഭാ​വി​കം.

2005​ ​ൽ​ ​യു​.പി​.എ​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യെക്കു​റി​ച്ച് ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​യ​ ​ആ​ക്ഷേ​പം​ ​അ​ത് ​അ​ര​നൂ​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യു​ടെ​ ​ഭ​ര​ണം​ ​ക​യ്യാ​ളി​യി​രു​ന്ന​വ​രു​ടെ​ ​ന​യ​പ​രി​പാ​ടി​ക​ളി​ലെ​ ​വൈ​ക​ല്യ​ങ്ങ​ളു​ടെ അ​ട​യാ​ള​മാ​ണെ​ന്നാ​യി​രു​ന്നു.​

​കു​റ​ച്ചൊ​ക്കെ​ ​സ​ത്യം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ആ​രോ​പ​ണ​മാ​യി​രു​ന്നു അ​തെ​ങ്കി​ലും​ ​വി​മ​ർ​ശ​ക​രാ​യ​വ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​ഏ​റി​യി​ട്ടും​ ​തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി അ​നു​സ്യു​തം​ ​തു​ട​രു​ക​യും​ ​വ​ർ​ഷം​പ്ര​തി​ ​അ​തി​നാ​യി​ ​കൂ​ടു​ത​ൽ​ ​തു​ക​ ​നീ​ക്കി​​വയ്​ക്കു​ക​യും ചെ​യ്തു.​ ​അ​താ​യ​ത്,​ ​നി​ല​നി​ൽ​ക്കു​ന്ന​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളു​ടെ​ ​ന​ടു​വി​ൽ, ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​ ​പ​ദ്ധ​തി​യാ​യി​ ​അ​തു​ ​തു​ട​രു​ന്നു. ഒ​രു​ ​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​പ​രി​പാ​ടി​യാ​യി​ ​ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ട്ട തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ക്ക് ​ദു​ർ​ബ​ല​രാ​യ​വ​രു​ടെ​ ​ഇ​ല്ലാ​യ്മ​ക​ളി​ൽ​ ​വി​ശ​പ്പ് ​എ​ന്ന​ ​കൊ​ടിയ ദുഃ​ഖ​ത്തെ​ ​അ​ക​റ്റാ​നാ​യി​ ​എ​ന്ന​ത് ​വ​ലി​യ​ ​നേ​ട്ടം​ ​ത​ന്നെ​യാ​ണ്.​ ​

എ​ന്നാ​ൽ, ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​മ​റ്റ് ​ഇ​ല്ലാ​യ്മ​ക​ൾ​ക്ക് ​ശ​മ​നം​ ​ന​ൽ​കാ​ൻ​ ​അ​തി​ന് ​കെ​ൽ​പ്പി​ല്ലാ​തെ പോ​യി.​ ​

ഈ​ ​പ​രി​മി​തി​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​തെ​ളി​വാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​എ​ട്ടു​ ​കോ​ടി​യോ​ളം ജ​ന​ങ്ങ​ൾ,​ ​ഈ​ ​പ​ദ്ധ​തി​ ​ഉ​ണ്ടാ​യി​ട്ടും,​ ​തൊ​ഴി​ൽ​ ​തേ​ടി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​കു​ടി​യേ​റേ​ണ്ടി​ ​വ​ന്ന​ത്.

ഒ​രു​ ​വ​ർ​ഷം​ ​ഒ​രു​ ​കോ​ടി​യോ​ളം​ ​പേ​ർ​ ​പു​തു​താ​യി​ ​ജോ​ലി​ ​തേ​ടി എ​ത്ത​പ്പെ​ടു​ന്ന​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്ത്,​ ​ഏ​വ​ർ​ക്കും​ ​തൊ​ഴി​ലെ​ന്ന​ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ,​ ​ഇ​ന്ന​ത്തെ​ ​നി​ല​യി​ൽ,​ ​ഏ​റെ​ ​വ​ർ​ഷ​ങ്ങ​ൾ​ ​വേ​ണ്ടി​വ​രും​ ​എ​ന്നത് യാ​ഥാ​ർ​ത്ഥ്യമാണ്.​ ​

അ​തു​കൊ​ണ്ട് ​ ഇ​പ്പോൾ മു​ട്ടു​ശാ​ന്തി​യാ​യെ​ങ്കി​ലും​ ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​ ​കാ​ല​ത്തി​നൊ​ത്ത​ ​ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​വ​രു​ത്തു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​കും.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ഒ​രാ​ൾ​ക്ക് ​മാ​ത്രം​ ​തൊ​ഴി​ലു​റ​പ്പ് ​എ​ന്ന​ത് ര​ണ്ടു​പേ​രെ​ന്ന​ ​നി​ല​യി​ൽ​ ​ഉ​യ​ർ​ത്താ​വു​ന്ന​താ​ണ്.​ ​

തൊ​ഴി​ൽ​ ​ദി​ന​ങ്ങ​ളു​ടെ​ ​ഇ​പ്പോ​ഴ​ത്തെ പ​രി​ധി​ 50​ ശതമാനം ​ക​ണ്ടു​ ​ഉ​യ​ർ​ത്തു​ന്ന​തും​ ​കൂ​ടു​ത​ൽ​ ​ശാ​ന്തി​ദാ​യ​ക​മാ​കും.​ ​സാ​ങ്കേ​തിക പ​രി​ജ്ഞാ​ന​വും​ ​മ​റ്റ് ​യോ​ഗ്യ​ത​ക​ളും​ ​ഉ​ള്ള​വ​രു​ടെ​ ​ക​ഴി​വു​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താൻ പാ​ക​ത്തി​ൽ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​യി​ൽ​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ ​ജോ​ലി​ക​ളു​ടെ​ ​ഇ​പ്പോ​ഴ​ത്തെ പ​ട്ടി​ക​ ​വി​പു​ലീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.​ ​

നി​ല​വി​ലെ​ ​താ​ഴ്ന്ന​ ​നി​ല​യി​ലു​ള്ള​ ​വേ​ത​നം​ ​കു​റെക്കൂ​ടി​ ​ഭേ​ദ​പ്പെ​ട്ട​ ​ത​ല​ത്തി​ലേ​ക്ക് ​ഉ​യ​ർ​ത്തേ​ണ്ട​തും​ ​അ​നി​വാ​ര്യ​മാ​കു​ന്നു.

LatestDaily

Read Previous

മുസ്്ലീം ലീഗ് പിളരും

Read Next

മതേതരത്വം മറന്നവർ