ഇന്ദ്രൻ കനിയാതെ രക്ഷയില്ല; മഴയ്ക്കായി രണ്ട് സ്ത്രീകള്‍ തമ്മില്‍ കല്യാണം കഴിച്ചു

മംഗളൂരു: മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കർണാടകയിൽ രണ്ട് സ്ത്രീകൾ വിവാഹിതരായി. മഴയ്ക്കും സന്തോഷത്തിനും വേണ്ടി ഹലക്കി വൊക്കലിഗ സമുദായമാണ് രണ്ട് സ്ത്രീകൾ തമ്മിലുള്ള വിവാഹം പ്രതീകാത്മകമായി നടത്തിയത്.

വിവാഹം പ്രതീകാത്മകമായി നടന്നെങ്കിലും ആഘോഷങ്ങളിൽ ഒരു കുറവും ഉണ്ടായില്ല. ആഘോഷങ്ങളും ഗംഭീരമായി നടന്നു. ഉത്തര കന്നഡ ജില്ലയിലെ ഗോകർണയ്ക്കടുത്തുള്ള തരമാക്കി ഗ്രാമത്തിൽ പരമ്പരാഗത നാടോടി സംഗീതവും ആഘോഷങ്ങളുമായി വിവാഹം നടന്നു. വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ വൻ ജനാവലിയുണ്ടായിരുന്നു.

യുവാക്കൾ ഡിജെ സംഗീതം ഏറ്റെടുത്ത് നൃത്തം ചെയ്തു. ഘോഷയാത്ര കേതകി വിനായക ക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു. ഗോത്രദേവതയായ കരിദേവരുവിനെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

Read Previous

തൊഴിലുറപ്പിൽ പണിയെടുക്കാതെ കൂലി തട്ടിയെടുത്തു

Read Next

ബലാത്സംഗക്കേസില്‍ ബി.എസ്.പി എം.പിയെ കുറ്റവിമുക്തനാക്കി