കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് കത്ത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. 13 ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തി. സംസ്ഥാനത്ത് ഇന്നലെ 1,364 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനവും കേരളത്തിലാണ്.

K editor

Read Previous

ഏഎസ്ഐയുടെ ആത്മഹത്യാ കേസ്സ് അവസാനിപ്പിക്കുന്നു

Read Next

തൊഴിലുറപ്പിൽ പണിയെടുക്കാതെ കൂലി തട്ടിയെടുത്തു