ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഏഎസ്ഐ, പരപ്പയിലെ അബ്ദുൾ അസീസിന്റെ ആത്മഹത്യാ കേസ്സന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. അബ്ദുൾ അസീസിന്റെ ആത്മഹത്യക്ക് മറ്റാരും ഉത്തരവാദികളല്ലെന്ന നിഗമനത്തിലാണ് കേസ്സന്വേഷണം പോലീസ് അവസാനിപ്പിക്കുന്നത്.
2022 ജൂൺ 29 -നാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുൾ അസീസും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്ന വീട്ടിലെ മുറിയിൽ കെട്ടിത്തൂങ്ങി മരിച്ചത്.അബ്ദുൾ അസീസ് കടുത്ത മദ്യപാനിയാണെന്നാണ് വെള്ളരിക്കുണ്ട് പോലീസ് നാളിതുവരെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരമെന്ന് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
അസീസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അസീസിന്റെ വീട്ടിൽ സന്ദർശകനായ ഒരു പ്രവാസി യുവാവിനെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് മൊഴിയെടുത്ത ശേഷം യുവാവ് നാട്ടിൽ നിന്ന് അപ്രത്യക്ഷനായതിൽ നാട്ടുകാരിൽ കാര്യമായ സംശയം ഉയർന്നിരുന്നു.
ഇൗ പ്രവാസി യുവാവിനെ ഏഎസ്ഐ, അബ്ദുൾ അസീസിന്റെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്സിൽ പ്രതി ചേർക്കാനാവശ്യമായ തെളിവുകളൊന്നുമില്ലെന്നാണ് വെള്ളരിക്കുണ്ട് പോലീസിൽ ഇൗ ആത്മഹത്യാ കേസ് അന്വേഷിച്ച എസ്ഐയുടെ കണ്ടെത്തൽ. കേസ്സന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.