കടലിൽ ചാടിയ യുവാവിന്റെ മൃതദേഹം ഒഴുകിയത് 15 നാൾ കൈപ്പത്തികള്‍ വേര്‍പെട്ട നിലയില്‍

കാസര്‍കോട്: പോക്‌സോ കേസില്‍ പോലീസ് പിടിയിലാവുകയും  തെളിവെടുപ്പിനിടെ കടലില്‍ ചാടുകയും ചെയ്ത പ്രതിയുടെ മൃതദേഹം കടലിൽ ഒഴുകിയത് 15 ദിവസം.

മധൂര്‍ കാളിയങ്ങാട്ടെ മഹേഷിന്റെ 29, മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഉഡുപ്പിക്കടുത്ത്  കോട്ട തീരത്തടിഞ്ഞത്. മഹേഷിന്റെ മൃതദേഹം 15 ദിവസത്തിനിടെ കടലിലൂടെ ഒഴുകിയത് 130 കിലോമീറ്ററാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുളിസീൻ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതിയില്‍ ജൂലായ് 21ന് രാത്രിയിലാണ് മഹേഷിനെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കടലില്‍ ചാടിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മണിക്കൂറുകളോളം തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെടുക്കാനാണ് ഇയാളെ കടല്‍തീരത്തെത്തിച്ചത്. ജീർണ്ണിച്ച മൃതദേഹത്തില്‍നിന്ന് രണ്ട് കൈപ്പത്തികളും വേര്‍പെട്ടുപോയതിനാൽ വിലങ്ങ് കിട്ടിയിട്ടില്ല.

മൃതദേഹം കേസന്വേഷിക്കുന്ന നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി, അസൈനാറിന്റെയും കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന്റെയും നേതൃത്വത്തിൽ ഏറ്റുവാങ്ങി പരിയാരം  മെഡിക്കൽ കോളേജിലെത്തിച്ചു. 

കാളിയങ്ങാട്ടെ ബാബുവിന്റെയും സരോജിനിയുടെയും മകനാണ് മഹേഷ്. സഹോദരങ്ങള്‍: ഹരിണി, അശോകന്‍, ചന്ദ്രാവതി, മോണിഷ.

LatestDaily

Read Previous

മടിക്കൈ സാംസ്കാരിക നിലയത്തിന് തിരുമുമ്പ് നാമം കെ. പി. സതീഷ്ചന്ദ്രന്റെ താൽപ്പര്യം

Read Next

പെൺകുട്ടിയുടെ ഭ്രൂണം ഏറ്റുവാങ്ങിയത് പ്രാർത്ഥിക്കാൻ