ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് കോട്ടയായ മടിക്കൈയിൽ നിർമ്മാണമാരംഭിച്ച സാംസ്കാരിക നിലയത്തിന് ഭക്തകവി ടി.എസ് തിരുമുമ്പിന്റെ പേരിട്ടതിന് പിന്നിൽ മുൻ എംഎൽഏ, കെ.പി. സതീഷ്ചന്ദ്രന്റെ താൽപ്പര്യം.
ജീവിച്ചിരിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും തിരുമുമ്പ് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു.
മാത്രമല്ല, ബ്രിട്ടീഷ് പോലീസിനൊപ്പം ചേർന്ന് പ്രവർത്തിച്ച ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് ഏസി.കണ്ണൻനാരും, കെ. മാധവനുമടക്കമുള്ള സ്വാതന്ത്യ സമര പോരാളികളെ ഒറ്റിക്കൊടുത്ത സഹയാത്രികനായിരുന്നു.
സ്വാതന്ത്യം നേടാനുതകുന്ന ചില കവിതകൾ തിരുമുമ്പ് അക്കാലത്ത് രചിച്ചത് സത്യമാണെങ്കിലും, ഏറ്റവുമൊടുവിൽ ഭക്തകവിയായി മാറിയ തിരുമുമ്പ് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധി കൂടിയായിരുന്നുവെന്നതിന് സ്വാതന്ത്ര്യ സമര നായകൻ കെ.മാധവന്റെ ആത്മകഥ തന്നെയാണ് തെളിവ്.
കമ്മ്യൂണിസ്റ്റ് ഭൂമിയിൽ സംസ്ഥാന സർക്കാർ പണിയാൻ തീരുമാനിച്ച സാംസ്കാരിക നിലയത്തിന് കമ്മ്യൂണിസ്റ്റ് വിരോധിയുടെ പേര് ഒട്ടും ചേർന്നതല്ലെന്ന് മടിക്കൈയിലെ ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പരക്കെ ആരോപിച്ചു തുടങ്ങി.
സ്വാതന്ത്ര്യ സമരസേനാനിയും മരണം വരെ സിപിഐ പക്ഷത്ത് ഉറച്ചു നിന്ന് മരണംവരെ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ പേരാണ് അക്ഷരാർത്ഥത്തിൽ മടിക്കൈ സാംസ്കാരിക നിലയത്തിന് നൽകേണ്ടിയിരുന്നതെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ കുഞ്ഞിക്കണ്ണൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയൊടൊപ്പം ചേർന്ന് മരണം വരെ തികഞ്ഞ വലതു കമ്മ്യൂണിസ്റ്റായി ജീവിക്കുകയായിരുന്നു.
മുൻ എം എൽ ഏ കെ.പി സതീഷ്ചന്ദ്രന്റെ സഹോദരീ പുത്രനായ പ്രവാസി യുവാവ് ടി.എസ്. തിരുമുമ്പിന്റെ മകൾ ലതയുടെ മകൾ ജ്യോതിയെയാണ് വിവാഹം ചെയ്തത്.
നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് പിരിഞ്ഞ പ്രഫസർ പി.കെ. ജി നമ്പ്യാരുടെ ഭാര്യയാണ് ലത.
ഈ ബന്ധുത്വത്തിന്റെ അവകാശത്തിലാണ് മടിക്കൈ സാംസ്കാരിക നിലയത്തിന് ഭക്തകവി ടി.എസ് തിരുമുമ്പിന്റെ പേര് വീണതെന്നാണ് മടിക്കൈയിലെ
സിപിഎം പ്രവർത്തകരിലും ബുദ്ധിജീവികളിലും ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള ഏറ്റവും പുതിയ രാഷ്ട്രീയ ചർച്ച.