ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടേതാണ് ആദ്യ വോട്ട്. ജഗ്‌ദീപ് ധന്‍കർ ആണ് എൻഡിഎ സഖ്യത്തെ പ്രതിനിധീകരിക്കുന്നത്, മാർഗരറ്റ് ആൽവയാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പാർലമെന്‍റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാർക്കും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. ജനതാദൾ (യുണൈറ്റഡ്), വൈഎസ്ആർസിപി, ബിഎസ്പി, എഐഎഡിഎംകെ, ശിവസേന എന്നീ പാർട്ടികളാണ് ധന്‍കറിന് പിന്തുണ പ്രഖ്യാപിച്ചത്.
ആം ആദ്മി പാർട്ടി (എഎപി), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) എന്നിവ ആൽവയെ പിന്തുണയ്ക്കും. അതേസമയം, വോട്ടെണ്ണൽ ഇന്ന് തന്നെ നടക്കും, നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിച്ച ശേഷം ഓഗസ്റ്റ് 11ന് രാജ്യത്തിന്‍റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.