സൈമൺ ഡാനിയേൽ ഓഗസ്റ്റ് 19ന് തിയേറ്ററുകളിൽ

ട്രഷര്‍ ഹണ്ട് പ്രമേയമാക്കുന്ന, വിനീത് കുമാറും ദിവ്യ പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സൈമൺ ഡാനിയേൽ’ ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജേഷ് കുര്യാക്കോസാണ് രചന, നിർമാണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സാജൻ ആന്‍റണിയാണ് സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്.

‘ജോയിൻ ദി ഹണ്ട്’ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലർ പുറത്തിറക്കിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജസ്റ്റിൻ ജോസ്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് വരുൺ കൃഷ്ണ സംഗീതം നൽകിയിരിക്കുന്ന ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ആൻ ആമിയും സച്ചിൻ വാര്യരും ചേർന്നാണ്. എഡിറ്റിംഗ് ദീപു ജോസഫ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ലിജോ ലൂയിസ്. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. കലാസംവിധാനം ഇന്ദുലാൽ കാവീട്. സൗണ്ട് മിക്സിങ് ഫസൽ ബക്കർ. കളറിങ് ലിജു പ്രഭാകർ. കോസ്റ്റ്യൂo & ഹെയർ സ്റ്റൈലിങ് അഖിൽ-സാം & ഷൈജി. മേക്കപ്പ് മഹേഷ് ബാലാജി. ആക്ഷൻ കൊറിയോഗ്രഫി റോബിൻ ടോം. ഓപ്പറേറ്റീവ് ക്യാമറമാൻ നിള ഉത്തമൻ. അസോസിയേറ്റ് ഡയറക്ടേഴ്സ് ജീസ് ജോസ്, ഡോൺ ജോസ്. ഡിസൈൻസ് പാലായ്. പി ആർ ഓ.എം കെ ഷെ ജിൻ.

Read Previous

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി