മാളിയേക്കൽ മറിയുമ്മ അന്തരിച്ചു: വടക്കന്‍ മലബാറില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്‌ലിം വനിത

കണ്ണൂര്‍: വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും.

1938-43 കാലഘട്ടത്തിൽ തലശ്ശേരി കോൺവെന്‍റ് സ്കൂളിലെ ക്ലാസിലെ ഏക മുസ്ലിം പെൺകുട്ടി മാളിയേക്കൽ മറിയുമ്മയായിരുന്നു. അക്കാലത്തെ സാമുദായിക പ്രമാണിമാരുടെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം.

ആ സമയത്ത് മറിയുമ്മ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്. സ്കൂളിലേക്കുള്ള യാത്രാമധ്യേ പ്രമാണിമാർ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. എന്നിരുന്നാലും, ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത മതപണ്ഡിതനും ദേശീയവാദിയുമായ പിതാവ് വിലക്കുകളെ തള്ളി മകളെ സ്കൂളിൽ അയയ്ക്കുകയും പഠിപ്പിക്കുകയും ചെയ്തു.

Read Previous

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി

Read Next

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു