ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കോവിഡിനെതിരെയുളള ചെറുത്തു നില്പിന്റെ ഭാഗമായി ഒാട്ടോയിൽ കൈകഴുകാനുളള സംവിധാനം ഒരുക്കി ശ്രദ്ധേയനായിരിക്കുകയാണ് ഒാട്ടോ ഡ്രൈവർ പി ഹനീഫ
മൻസൂർ ആശുപത്രിക്ക് മുൻവശത്ത് പാർക്ക് ചെയ്യുന്ന ഹനീഫയുടെ കെ.എൽ.60.ഡി.9807 നമ്പർ ഒാട്ടോയിൽ കയറുന്ന യാത്രക്കാരൻ ആദ്യം കൈകഴുകി വേണം ഒാട്ടോയിൽ കയറാൻ.
കോവിഡിനെതിരെയുളള ബോധവൽക്കരണവും. സ്വയം സുരക്ഷമാണ് ഹനീഫ തന്റെ ഒാട്ടോയിൽ ഒരുക്കിയ കൈകഴുകൽ സംവിധാനമൊരുക്കിയ അപൂർവ്വം ഒാട്ടോറിക്ഷകളിലൊന്നാണ് ഹനീഫയുടേത്.
ഒാട്ടോയുടെ വശത്ത് വാട്ടർടാപ്പ് സ്ഥാപിച്ചാണ് ഇദ്ദേഹം യാത്രക്കാർക്കായി കൈകഴുകൽ സംവിധാനത്തിലുളള ലക്ഷ്യമിടുന്നത് സംവിധാനം ഏർപ്പെടുത്തിയത്. പി.വി.സി പെപ്പുപയോഗിച്ച് സ്വയം നിർമ്മിച്ച 5 ലിറ്റർ വാട്ടർ ടാങ്കിൽ നിന്നാണ് ടാപ്പിലേക്ക് വെളളമെത്തിക്കുന്നത്. വാട്ടർ ടാപ്പിന് മുകളിലായി കൈകഴുകാനുളള ഹാന്റ് വാഷും സജജീകരിച്ചിട്ടുണ്ട് .
ജില്ലയിൽ കോവിഡ് ബാധ രൂക്ഷമായതിന് തൊട്ടുപിറകെ തന്നെ ഹനീഫ വാഹനത്തിൽ കൈകഴുകൽ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.വർഷങ്ങളായി മൻസൂർ ഒാട്ടോസ്റ്റാന്റിൽ ഒാട്ടോ ഒാടിക്കുന്ന ഇദ്ദേഹം
കാഞ്ഞങ്ങാട് ബാവർനഗർ സ്വദേശിയും,അമ്പലത്തറ മൂന്നാം മൈലിൽ താമസക്കാരനുമാണ്.