ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇവർക്കെതിരെ കമ്മിഷൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ഡോളോ 650-യുടെ നിർമ്മാതാക്കളായ മൈക്രോ ലാബുകളുടെ ഓഫീസുകളിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.അപ്പോഴാണ് മൈക്രോലാബുകളുടെ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടർമാർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും വിദേശ യാത്ര ഉൾപ്പെടെയുള്ള സൗജന്യങ്ങള്‍ കമ്പനി നൽകുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇതിനായി 1,000 കോടിയോളം രൂപ കമ്പനി ചെലവഴിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
കമ്പനിയുടെയും മരുന്നുകളുടെയും അധാർമ്മിക പ്രചാരണം നടത്താൻ കമ്പനി ശ്രമിക്കുന്നതായി ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ റെയ്ഡിൽ കണ്ടെത്തി. ഇതേതുടർന്ന് ആരോഗ്യ മന്ത്രാലയവും ഫാർമസ്യൂട്ടിക്കൽസ് വകുപ്പും വിഷയത്തിൽ അന്വേഷണം നടത്താൻ ദേശീയ മെഡിക്കൽ കമ്മീഷന്‍റെ എത്തിക്സ് കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു.കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷനും പ്രാക്ടീസ് തുടരാനുള്ള അവകാശവും നഷ്ടമാകും.