നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ജഡ്ജിയായി ഹണി എം വർഗീസ് തുടരും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയായി ഹണി എം വർഗീസ് തുടരും. ഇത് സംബന്ധിച്ച് ഹൈക്കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. വിചാരണ നടത്തിയിരുന്ന പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് എല്ലാ കേസ് രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഹൈക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു.

നിലവിൽ സിബിഐ പ്രത്യേക കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തയല്ലെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കേസിന്‍റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെയും അവർ എതിർത്തിരുന്നു. നിലവിലെ വനിതാ ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയത്.

K editor

Read Previous

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: സർക്കാരിന്റെ ശ്രമം അമിത പാശ്ചാത്യവത്കരണം നടപ്പാക്കാൻ

Read Next

ഡോളോ കമ്പനിയിൽ നിന്ന് സൗജന്യം കൈപ്പറ്റിയ ഡോക്ടർമാർ കുടുങ്ങും