കാസർകോട്ട് കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടുകിട്ടി

കാസർകോട്: തെളിവെടുപ്പിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി.

കുഡ്്ലു സ്വദേശി മഹേഷിന്റെ  മൃതദേഹം 15-ാം ദിവസമാണ് ഇന്ന്  കണ്ടെത്തിയത്.

കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. പോലീസ് രണ്ടാഴ്ചയിലധികം ഇയാൾക്കായി കടലിൽ തെരച്ചിൽ നടത്തിയിരുന്നു.

കഴിഞ്ഞ മാസം 22 നാണ് പന്ത്രണ്ടുകാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതി കുഡ്്ലു സ്വദേശി മഹേഷ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലിൽ ചാടിയത്. കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോടു കൂടി കടലിൽ ചാടിയത്.

പുലിമൂട്ടിൽ ഒളിപ്പിച്ച ഫോൺ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ നെല്ലിക്കുന്ന് കടപ്പുറത്തേക്ക് കൊണ്ടുവന്നത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി മുങ്ങൽ വിദഗ്ധരടക്കം ദിവസങ്ങളോളം കടലിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മഹേഷി‍നെ കാണാതായതിൽ ദുരൂഹതയുണ്ടെന്നും ചട്ടങ്ങൾ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും, ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.

LatestDaily

Read Previous

സീറോഡ് പീഢനക്കേസ്സ് പ്രതിക്ക് കോവിഡ് ജില്ലാ ജയിലിൽ അങ്കലാപ്പ്

Read Next

മടിക്കൈ ജാതി വൈറസിന് അഭൂതപൂർവ്വമായ പ്രതികരണം