ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പറവൂര്‍: തന്‍റെ ചെരിപ്പുകൾ വെള്ളത്തിൽ പോയതായിരുന്നു ജയപ്രസാദിന്‍റെ ഏറ്റവും വലിയ ദുരിതം. എളന്തിക്കര ഗവ.എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുശലം ചോദിച്ചു. ചെരുപ്പ് നഷ്ടപ്പെട്ട വിവരം കുട്ടി സതീശനോട് പറഞ്ഞു. ക്യാമ്പ് നടക്കുന്ന അതേ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ജയപ്രസാദ്.
ഒരു പുതിയ ജോഡി ചെരിപ്പ് വാങ്ങാമെന്ന് സതീശൻ ഉറപ്പ് നൽകിയപ്പോൾ ജയപ്രസാദ് പറഞ്ഞു, എനിക്ക് ബെല്‍റ്റുള്ള ചെരിപ്പ് വേണം. അതിനെന്താ! ബെല്‍റ്റുള്ളത് തന്നെ വാങ്ങാം. ജയപ്രസാദിന് ചെരിപ്പ് വാങ്ങാന്‍ വി.ഡി. സതീശന്‍ തന്നെ മുന്നിട്ടിറങ്ങി. സ്റ്റേറ്റ് കാറില്‍ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും പോയി ചെരിപ്പ് വാങ്ങി.