കോവിഡ് നിയന്ത്രണത്തിൽ ജില്ലയിൽ കൂടുതൽ ഇളവുകൾ

കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച വ്യാപാരി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ക്ലസ്റ്ററുകളും കണ്ടയിൻമെന്റ് സോണുകളുമല്ലാത്ത പ്രദേശങ്ങളിൽ എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ  എട്ട് മുതൽ രാത്രി ഒമ്പത് വരെ തുറക്കാൻ അനുമതി നൽകി.

എന്നാൽ ക്ലസ്റ്ററുകളിൽ കടകൾ തുറക്കാൻ അനുവദിക്കില്ല. കണ്ടയിൻമെന്റ്  സോണുകളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും കടകൾ തുറന്ന്  പ്രവർത്തിക്കാവുന്നതാണ്. കർണ്ണാടകയിലേക്ക് പോയിവരാനുള്ള റഗുലർ പാസുകളുടെ വിതരണം പുനരാരംഭിക്കാനും ധാരണയായി.

നിത്യേന പാസുകൾ വഴി കർണ്ണാടകയിൽ പോയി വരുന്നവർ കോവിഡ് ആന്റിജൻ ടെസ്റ്റ് ഏഴ് ദിവസം കൂടുമ്പോൾ നടത്തിയിരിക്കണം. വിവാഹം- മരണം സംബന്ധമായ ചടങ്ങുകൾക്ക് ഉപാധിരളോടെ അന്തർ സംസ്ഥാന യാത്രകൾ അനുവദിക്കും. ഇവർ ആന്റിജൻ ടെസ്റ്റിന് വിധേയരാവേണ്ടി വരും.

തുറന്ന് പ്രവർത്തിക്കുന്ന കടയുടമകൾ തികഞ്ഞ ജാഗ്രത പാലിക്കണം.  ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത കടയുടമകൾക്കാണ്.

ശാരീരിക അകലം, മാസ്ക്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ് നിർദ്ദേശം ലംഘിക്കുന്ന കടകളെല്ലാം  അടപ്പിക്കും. പിന്നീട് ഏഴ്  ദിവസം കഴിഞ്ഞേ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളു.

എയർകണ്ടീഷണർ പ്രവർത്തിപ്പിക്കുന്ന കടകളിൽ ഉടമയ്ക്കോ ജീവനക്കാർക്കോ കോവിഡ് സ്ഥിരീകരിച്ചാൽ അത്തരം കടകളിലെ ജീവനക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബ്ബന്ധമാണ്.

അണു നശീകരണം നടത്തി കടകൾ വീണ്ടും പ്രവർത്തിക്കാൻ അനുവദിക്കും. രോഗലക്ഷണമോ, രോഗമോ ഉള്ളവർക്ക് കടകളിൽ പ്രവർത്തിക്കാൻ

പാടില്ല. ഭക്ഷ്യവസ്തുക്കൾക്കൊണ്ട് വരുന്നതിന് ജില്ലയിൽ നിന്ന് കർണ്ണാടകയിലേക്ക് പോകാൻ ഉപാധികളോടെ അനുമതി നൽകും. ഇത്തരം വാഹനങ്ങളിൽ നിന്ന് ഏതെല്ലാം കടകളിലേക്ക് സാധനം നൽകിയെന്നതിന്റെ പട്ടിക, വാഹനത്തിലെ ജീവനക്കാർ സൂക്ഷിക്കണം. കർണ്ണാടകയിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ജീവനക്കാർ ഏഴ് ദീവസം കൂടുമ്പോൾ ആന്റിജെൻ ടെസ്റ്റിന് വിധേയമാവണം.

ഹോട്ടലുകൾക്ക് രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിപ്പിക്കാം. ഭക്ഷണം ഇരുന്ന് കഴിക്കാൻ പാടില്ല. ഭക്ഷണം പാർസലായി നൽകാൻ മാത്രമെ ഹോട്ടലുകൾക്ക് അനുവാദമുള്ളു.

LatestDaily

Read Previous

പടന്നക്കാട്ട് വീണ്ടും അപകടം ഓട്ടോയെ കാർ ഇടിച്ചിട്ടു

Read Next

പുത്തൻ മേക്കോവറിൽ അനിഖ