ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല,കെ.ടി. ജലീന്റെ വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍ വെളിപ്പെടുത്തിയതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വൈസ് ചാൻസലറായി സ്വന്തം സമുദായത്തിൽ നിന്ന് ആരും ഇല്ലാത്തതിനാലാണ് അങ്ങനെയൊരാളെ നിയമിച്ചതെന്നും ജലീൽ പറഞ്ഞതായി ഇദ്ദേഹം അറിയിച്ചു . “കഴിഞ്ഞ മാസം 21 ന് അദ്ദേഹം വീട്ടിലെത്തി എന്നെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോമോൻ പുത്തൻപുരയ്ക്കൽ അതിന് സാക്ഷിയാണ്,”എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോമോൻ പുത്തൻപുരയ്ക്കൽ ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ വി.സി നിയമനത്തിനെതിരെ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മന്ത്രിയായിരിക്കെ ഒരാൾ സ്വന്തം സമുദായത്തിന് വേണ്ടി ഇങ്ങനെ പ്രവർത്തിച്ചത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് ശരിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ജലീൽ നാളെ ഇത് നിഷേധിച്ചാൽ സാക്ഷികളിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

പാർട്ടി ചിട്ടികൾ നടത്തരുത്; കമ്മിറ്റികളോട് സി.പി.എം

Read Next

കെ.എസ്.ആർ.ടി.സിക്ക് 250 വൈദ്യുതീകരിച്ച ബസുകൾ അനുവദിച്ചിട്ടുണ്ട്: നിതിൻ ഗഡ്കരി