മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു

കൊല്ലം: കോൺഗ്രസ് നേതാവും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ ജി പ്രതാപ വർമ തമ്പാൻ (63) അന്തരിച്ചു. വീടിന്‍റെ ശുചിമുറിയിൽ വീണ് പരിക്കേറ്റ തമ്പാൻ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. 2012 മുതൽ 2014 വരെ ഡി.സി.സി പ്രസിഡന്‍റായിരുന്നു. ചാത്തന്നൂരിൽ നിന്നുള്ള മുൻ എം.എൽ.എയാണ് പ്രതാപ വർമ തമ്പാൻ.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യുവിന്‍റെ ഏക ജനറൽ സെക്രട്ടറി, സംസ്ഥാന ട്രഷറർ, കെ.പി.സി.സി നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുണ്ടറ പേരൂർ സ്വദേശിയായ ഇദ്ദേഹം എം.എ, എൽ.എൽ.ബി ബിരുദധാരിയാണ്.

Read Previous

എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത് എത്തി

Read Next

കേരളത്തിലെ ആദ്യ രണ്ട് മങ്കിപോക്‌സ് കേസുകള്‍ക്ക് യൂറോപ്പുമായി ബന്ധമില്ല