പാമ്പുകടിയേറ്റ അർച്ചന മരിച്ചത് ചികിത്സാ അനാസ്ഥമൂലം

നീലേശ്വരം: പാമ്പുകടിയേറ്റ് ചികിത്സയ്ക്കെത്തിച്ച യുവതിക്ക് യഥാസമയം ചികിത്സ നിഷേധിച്ച ജില്ലാശുപത്രി അധികൃതർക്കെതിരെ പ്രതിഷേധമുയർന്നു.

കാസർകോട് ഡിസിആർബിയിലെ എസ്ഐയും, പള്ളിക്കര കുഞ്ഞിപ്പുളിക്കാലിൽ താമസക്കാരനുമായ ലതീഷിന്റെ ഭാര്യ ഏ.വി. അർച്ചനയാണ് യഥാസമയം ചികിത്സ കിട്ടാത്തതിനെത്തുടർന് മരണപ്പെട്ടത്.

ജൂലൈ 21 നാണ് അർച്ചനയെ വീട്ടുപരിസരത്ത് അണലി കടിച്ചത്. സന്ധ്യയ്ക്ക് 7 മണിക്കാണ് ഇവരുടെ കാലിൽ അണലി കടിച്ചത്. ഉടൻ അർച്ചനയെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും, ചികിത്സ മണിക്കൂറുകളോളം വൈകി.

3 മണിക്കൂറിന് ശേഷമാണ് അർച്ചനയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അപ്പോഴേയ്ക്കും വിഷം ശരീരം മുഴുവൻ വ്യാപിച്ചിരുന്നു.

പരിയാരത്ത് നിന്നും ഗുരുതര നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, പിന്നീട് മിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും, യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു. കാലിൽ അണുബാധയുണ്ടായതിനെത്തുടർന്ന് പാമ്പുകടിയേറ്റ ഇടതുകാൽ മുറിച്ചുമാറ്റിയെങ്കിലും, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ പുലർച്ചെ മരിച്ച അർച്ചനയുടെ മൃതദേഹം നീലേശ്വരം പള്ളിക്കരയിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.

LatestDaily

Read Previous

പെൺകുട്ടിയുടെ പ്രായം നോക്കിയില്ലെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ

Read Next

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം: ഇ. ചന്ദ്രശേഖരൻ