മുഹറം അവധി ഓഗസ്ത് ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 9 ന് മുഹറം അവധി സർക്കാർ പുനഃക്രമീകരിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനഃക്രമീകരിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി. അവധി പുനഃക്രമീകരിച്ചതോടെ, തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവ അന്നേ ദിവസം അവധി ആയിരിക്കും .

K editor

Read Previous

വിവാഹസമയത്ത് റിഫയ്ക്ക് പ്രായ പൂര്‍ത്തിയായില്ല; ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

Read Next

ഒഴുക്കില്‍പ്പെട്ട് കാണാതായ റിട്ട. അധ്യാപികയുടെ മൃതദേഹം ചെക്ക്ഡാമിനടുത്ത് കണ്ടെത്തി