ബനാത് വാല സ്വകാര്യട്രസ്റ്റിന് എതിരെ ആറങ്ങാടിയിൽ പ്രതിഷേധം

കാഞ്ഞങ്ങാട്  :  ആറങ്ങാടി  ജമാഅത്തിന്റെ  അധിനതയിലുളള  വഖഫ്  ഭൂമിയിൽ  സ്വകാര്യ ട്രസ്റ്റ് ആരംഭിച്ചതിനെതിരെ ഒരു വിഭാഗം  രംഗത്ത് വന്നു.ജമാഅത്ത്   കമ്മിറ്റി അറിയാതെ  സ്വകാര്യ ട്രസ്ര്റ്റ് ആരംഭിച്ചതിലാണ്  പ്രതിഷേധം.

തോയമ്മൽ  ജില്ലാ  ജയിലിന്  പിന്നിലുളള  ജമാഅത്ത്  പളളിയും  80 സെന്റ്  സ്ഥലവും   ആറങ്ങാടി   ജമാഅത്തിന്റെ  അധീനതയിലാണ് പ്രസ്തുത  ഭൂമിയിലുളള  കെട്ടിടത്തിലാണ്  സംയുക്ത  ജമാഅത്ത്   സെക്രട്ടറി  കൂടിയായ  ബഷീർ  ആറങ്ങാടി   ചെയർമാനായി ബനാത്ത്്  വാല   സ്റ്റഡി  സെന്റർ  എന്ന പേരിൽ സ്വകാര്യ  ട്രസ്റ്റ്ണ്ടാക്കിയത്. ആറങ്ങാടി  ജമാഅത്ത്  ഭാരവാഹി കൂടിയായ  മുൻ കൗൺസിലർ  ടി.റംസാനാണ്  ട്രസ്റ്റിന്റെ  കൺവീനർ.

തോയമ്മൽ  ജില്ലാ ജയിലിന്  സമീപമുളള  സ്വത്തുവകകൾ  വഖഫ് ചെയ്തതാണെന്ന്  ആറങ്ങാടി  ജമാഅത്ത് കമ്മിറ്റി  മുൻ പ്രസിഡണ്ട്.ഇ.കെ. അബ്ദുൾ  റഹ്മാൻ പറഞ്ഞു. പിതോയമ്മൽ  ആസ്ഥാനമാക്കി  സ്വകാര്യ ട്രസ്റ്റ്  ആരംഭിച്ചത്  ആറങ്ങാടി  ജമാഅത്ത്  കമ്മിറ്റിയെ  അറിയിക്കാതെയണെന്നും ഇദ്ദേഹം  ആരോപിച്ചു.

ജമാഅത്ത്  കമ്മിറ്റിയറിയാതെ  തോയമ്മലിൽ സ്വകാര്യ  ട്രസ്റ്റ്  ആരംഭിച്ചതിന്റെ ഉദ്ദേശ ശുദ്ധി യെക്കുറിച്ച്  ആറങ്ങാടി ജമാഅത്തിൽ   ഒരു വിഭാഗത്തിന് കാര്യംായ   സംശയമുണ്ട്. ട്രസ്റ്റിൽ  ജമാഅത്തിന്  പുറത്തുളള ചിലർക്കും പ്രാതിനിധ്യം  നല്കിയിട്ടുണ്ടെന്നും, ഇത് സംശയത്തിനിട നൽകുന്നുണ്ടെന്നുമാണ് ആരോപണം.

മുസ്ലിം  ലീഗിന്റെ  പരേതനായ  ദേശീയ  നേതാവ്  ബനാത്ത് വാലയുടെ പേരിലുളള   മയ്യത്ത്  പരിപാലന  സംഘം  എന്ന  പേരിൽ  സംയുക്ത ജമാഅത്ത് ഭാരവാഹിയായ ബഷീർ ആറങ്ങാടിയുടെ   നേത്യത്വത്തിലാണ്  സ്വകാര്യ ട്രസ്റ്റ്  ആരംഭിച്ചിട്ടുളളത്. സ്വകാര്യ ട്രസ്റ്റിന്റെ  പേരിൽ  പണപ്പിരിവാണ് ലക്ഷ്യമെന്ന  ആറങ്ങാടി  ജമാഅത്ത് അഗംങ്ങളിൽ  ഒരു വിഭാഗം ആരോപിച്ചു.

ത്യക്കരിപ്പൂരിൽ  വഖഫ് അധീനതയിലുളള  ഭൂമിയും, കെട്ടിടവും മഞ്ചേശ്വരം എം.എൽ.ഏ. എം.സി ഖമറുദ്ദീൻ  ചുളുവിലയ്ക്ക് തട്ടിയെടുത്തത്  വിവാദമായതിനെത്തുടർന്ന്  തിരികെ  കൊടുക്കേണ്ടി  വന്നിരുന്നു

ഇതിന്  സമാനമായ  രീതിയിലാണ്  വഖഫ് ചെയ്ത സ്ഥലത്ത് സംയുക്ത ജമാഅത്ത്  ഭാരവാഹിയുടെ  നേത്യത്വത്തിൽ രഹസ്യമായി  സ്വകാര്യ ട്രസ്റ്റാരംഭിച്ചിരിക്കുന്നത്.

ജമാഅത്തിന്റെ  സ്വത്ത് സംരക്ഷിക്കാൻ  ബാധ്യതയുളള  സംയുക്ത ജമാഅത്ത്  സെക്രട്ടറി ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയറിയാതെ  തോയമ്മലിൽ സ്വകാര്യ ട്രസ്റ്റ്   ആആരംഭിച്ച വിഷയത്തിൽ  പ്രതിഷേധം കനത്തു.

LatestDaily

Read Previous

കൂട്ടക്കൊലക്കേസിലെ പ്രതിയെ ക്വാറന്റൈനിലാക്കി

Read Next

കമാൽ ഷാനിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ