യുവാവ് കരൾരോഗം ബാധിച്ച് മരിച്ചു

ഉദുമ: സൂപ്പർമാർക്കറ്റ് ജീവനക്കാരനായ യുവാവ് കരൾരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പള്ളിപ്പുഴ അബൂബക്കർ ക്വർട്ടേഴ്സിൽ താമസിക്കുന്ന യാക്കൂബിന്റെയും, മേരിയുടെയും മകൻ അനീഷാണ് 20, കരൾ രോഗത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ മരിച്ചത്.

യുവാവിന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി  നാട്ടുകാർ ചികിത്സാ സഹായക്കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നതിനിടെയാണ് മരണം.

ബേക്കൽ ജംഗ്ഷനിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന അനീഷിനെ രോഗം  മൂർച്ഛിച്ചതിനെത്തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്. അനിൽ, അജേഷ് എന്നിവർ പരേതന്റെ സഹോദരങ്ങളാണ്.

Read Previous

അന്ധവിശ്വാസങ്ങൾ തടയണം

Read Next

എം.ബി.ബി.എസ് ഒന്നാം റാങ്ക് തൃക്കരിപ്പൂരിൽ